---
title: "വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് സ്ഥിരീകരിച്ചു"
english_title: "Shigella Case Reported in Wayanad Engineering College, 4 Others with Symptoms"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373643/wayanad-shigella-case-engineering-college-student-hospitalised`"
published_at: "2026-07-21T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5efa96ac36f_1000185229.jpg"
keywords: ["Wayanad", "Shigella", "Kalpetta", "Mananthavady Medical College"]
---

# വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് സ്ഥിരീകരിച്ചു

> **Lead Summary:** **കൽപ്പറ്റ**: വയനാട്ടിൽ വീണ്ടും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

## Article Content

**കൽപ്പറ്റ**: വയനാട്ടിൽ വീണ്ടും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ദിവസങ്ങൾക്ക് മുമ്പ് മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ വിദ്യാർത്ഥിയുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേ കോളജിലെ നാല് വിദ്യാർത്ഥികൾ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.

കോളജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരിൽ ഒരാൾ കോളജ് ഹോസ്റ്റലിലും മറ്റ് മൂന്ന് പേർ പുറമേയും താമസിക്കുന്നവരാണ്.

ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കോളജിലും പരിസരത്തും ശുചീകരണവും ബോധവത്കരണവും നടത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

ഇതിന് പിന്നാലെ കൊച്ചിയിലും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിയിലെ ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. നടത്തിയ പരിശോധനകളിലാണ് രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373643/wayanad-shigella-case-engineering-college-student-hospitalised`)